എൻ.എസ്സ്.എസ്സ്. കുവൈറ്റ് 2025 ലെ കലണ്ടർ പ്രകാശനം ചെയ്തു

0
6

എൻ.എസ്സ്.എസ്സ്. കുവൈറ്റിന്റെ 2025 ലെ കലണ്ടർ പ്രസിഡന്റ് ശ്രീ. എൻ.കാർത്തിക് നാരായണൻ , BEC എക്സ്ചേഞ്ച് ബിസിനസ് ഹെഡ് ശ്രീ. രാമദാസ് നായർക്ക് നൽകി പ്രകാശനം ചെയ്തു. BEC എക്സ്ചേഞ്ച് ഹെഡ്ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രെട്ടറി ശ്രീ.അനീഷ്.പി. നായർ , രക്ഷാധികാരി ശ്രീ.കെ.പി. വിജയകുമാർ, ജോയിന്റ് സെക്രെട്ടറി ശ്രീ.മധു വെട്ടിയാർ എന്നിവർ സന്നിഹിതരായിരുന്നു.ഐതിഹമാലയിലെ 12 സന്ദര്ഭ ശകലങ്ങളെ അനുസ്മരിപ്പിക്കുന്ന ഛായ ചിത്രങ്ങളും പ്രസ്തുത സന്ദർഭത്തെപ്പറ്റിയുള്ള വിശദീകരണവുമടങ്ങിയതാണ് ഈ വർഷത്തെ കലണ്ടർ. കലണ്ടറിന്റെ ഡിസൈനിംഗിൽ കഥാ സന്ദർഭങ്ങൾ അടങ്ങുന്ന ഛായ ചിത്രങ്ങളുടെ സ്വഭാവികത പരമാവധി നഷ്ടമാക്കാതെ നൂതന AI സാങ്കേതിക വിദ്യയിലൂടെ ആണ് കലണ്ടർ രൂപകൽപന ചെയ്തിട്ടുള്ളത്. കലണ്ടർ സ്പോൺസർ ചെയ്ത BEC എക്സ്ചേഞ്ച്നോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ രേഖപെടുത്തുന്നു.നാളെ മുതൽ എല്ലാ ഏരിയകളിലും കലണ്ടർ വിതരണം ആരംഭിക്കുന്നതാണ്.

Previous articleകുവൈത്തിൽ റെസിഡൻസി നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ വരുന്നു; 2025ൽ 30,000 പ്രവാസികളെ നാടുകടത്തും
Next articleകുവൈറ്റ്‌ മഹാ ഇടവകയുടെ എൽദോപ്പെരുന്നാൾ ശുശ്രൂഷകൾക്ക്‌ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here