ഷുവൈഖ് തുറമുഖത്ത് ക്യാപ്റ്റഗൺ ഗുളികകളുടെ വലിയ ശേഖരം പിടിച്ചെടുത്തു

0
16

കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് ക്യാപ്റ്റഗൺ എന്ന് സംശയിക്കുന്ന ഏകദേശം 1.8 ദശലക്ഷം ഗുളികകൾ പിടിച്ചെടുത്ത് കസ്റ്റംസ് വിഭാഗം. ഷുവൈഖ് തുറമുഖത്തെ നോർത്തേൺ പോർട്ട് കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ കണ്ടെയ്‌നറുകളുടെ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ഗുളികകൾ കണ്ടെത്തിയത്. സോഫാ സെറ്റും കോഫി ടേബിൾ സെറ്റും വിശേഷിപ്പിക്കുന്ന സാധനങ്ങൾ വന്ന കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ മഞ്ഞ നിറത്തിലുള്ള ഗുളികകളാണ് കണ്ടത്. പിടിച്ചെടുത്ത വസ്തുക്കൾ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Previous article160 കിലോ ഹാഷിഷ് കടത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷ
Next articleകോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here