ക്രിസ്തുമസ് ഗാനസന്ധ്യ: ദി ഡിവൈൻ സ്റ്റാർ

0
14

കുവൈറ്റ് : കുവൈറ്റിലെ എപ്പിസ്ക്കോപ്പൽ സഭകളുടെ സംയുക്ത കൂട്ടായ്മ കെ ഇ സി എഫ് -ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ദി ഡിവൈൻ സ്റ്റാർ’ എന്ന പേരിൽ ക്രിസ്തുമസ് ഗാനസന്ധ്യ ഡിസംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് എൻ. ഇ. സി. കെ അങ്കണത്തിൽ നടക്കും. ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ, ഇവാൻജലിക്കൽ, ക്‌നാനായ, സിഎസ്ഐ സഭകളിൽ നിന്നും പതിനേഴ് പള്ളികളിൽ നിന്ന് ഗായകസംഘങ്ങൾ ക്രിസ്തുമസ് ഗാനങ്ങൾ ആലപിക്കും. കെ ഇ സി എഫ് പ്രസിഡന്റ് റവ. സിബി പി.ജെ യുടെ അധ്യക്ഷതയിൽ അഭിവന്ദ്യ അലക്സിയോസ് മാർ യൗസെബിയോസ് ഉത്ഘാടനം നിർവ്വഹിക്കും. അഭിവന്ദ്യ യാക്കൂബ് മാർ ഐറേനിയോസ് ക്രിസ്തുമസ് സന്ദേശം നൽകും. കൺവീനർ റവ. ബിനു എബ്രഹാം, കോർഡിനേറ്റർ കുരുവിള ചെറിയാൻ, സെക്രട്ടറി ബാബു കെ തോമസ്, ട്രഷറർ ജിബു ജേക്കബ് വർഗ്ഗീസ്, ഫിലിപ്പ് തോമസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾ ഏകോപിപ്പിക്കുന്നു.

Previous articleഹൃദ്രോഗത്തിന്റെ ചില മുൻകൂർ മുന്നറിയിപ്പ് അടയാളങ്ങൾ എന്തൊക്കെയാണ് ?, കുവൈത്തിലെ പ്രശസ്ത ഡോക്ടർ ജിൻസി ജോസഫ്
Next articleമിമിക്രി താരവും നടനുമായ വസന്തൻ പൊന്നാനി അന്തരിച്ചു; വിടപറഞ്ഞത് കുവൈത്തിന്റെ പ്രിയപ്പെട്ട കലാകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here