കുവൈത്തിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നു; മുന്നറിയിപ്പ്

0
10

കുവൈത്ത്സിറ്റി: സിഗരറ്റ് വലിക്കുന്നവർക്ക് അതിന്‍റെ ദോഷങ്ങളെക്കുറിച്ചുള്ള മതിയായ വിവരങ്ങൾ ലഭ്യമായതിനാൽ അത് ഉപേക്ഷിക്കാൻ പുകവലി നിർത്തൽ ക്ലിനിക്കിൽ നിരവധി പേര്‍ എത്തുന്നുണ്ടെന്ന് പുകവലിയും ക്യാൻസറും പ്രതിരോധിക്കുന്ന കുവൈത്ത് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ്. എന്നാല്‍, ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്ന കുറച്ച് പേര്‍ മാത്രമാണ് ഈ ക്ലിനിക്കുകളില്‍ എത്തുന്നത്. 2024-ൽ ക്ലിനിക്ക് സന്ദർശിച്ചത് 121 പേരാണ്. അതിൽ 12 ശതമാനം സ്ത്രീകളായിരുന്നു. ഓരോ കേസിനും ഉചിതമായ ചികിത്സകൾ നൽകി. ഉപദേശക സെഷനുകളും നൽകി. അവരിൽ 6 ശതമാനം പേർ പുകവലി പൂര്‍ണമായി ഉപേക്ഷിക്കുകയും ബാക്കി അത് തുടരുകയും ചെയ്യുന്നുണ്ട്. പുകയില ഉപയോഗിക്കുന്ന 13-15 വയസ് പ്രായമുള്ള യുവാക്കളുടെ എണ്ണം 37 ദശലക്ഷമായി കണക്കാക്കപ്പെടുന്നതിനാൽ, എല്ലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇ-പുകവലി ഭീതിജനകമായ വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Previous articleറെസിഡൻസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകൾ തുടരുന്ന് കുവൈറ്റ്
Next articleപ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; വിധി

LEAVE A REPLY

Please enter your comment!
Please enter your name here