കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
9

കുവൈറ്റ് : 2025 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.- സജിത്ത് കുമാർ പ്രസിഡന്റ് ,തസ്നിം പികെ – വൈസ് പ്രസിഡണ്ട്, ബിജു ഗോപാൽ -സെക്രട്ടറി, ആബിദ് ആർ എം – ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി ,സന്തോഷ് ഒ എം,രാഗേഷ് പറമ്പത്ത്,മുസ്തഫ മൈത്രി,റഷീദ് കുനിച്ചിക്കണ്ടി,ഷിജു കട്ടി പാറ,അജിത്ത് കുമാർ,ലാലു കെപി,ജയൻ മുണ്ടക്കാട്ട്,എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.മഹിളാവേദി അബ്ബാസിയ ഏരിയ ഭാരവാഹികളായി അയിഷു -പ്രസിഡണ്ട്, സഫിയ സിദ്ധിഖ് – സെക്രട്ടറി, നിജിഷ അഭിലാഷ് – ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി രഗ്ന രഞ്ജിത്ത്,ഷിഖിന പ്രസൂൺ,അമ്പിളി രാഗേഷ്,ഹരിതമ അമൽ,സന്ധ്യ അജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.അബ്ബാസിയ ഹൈഡെയിൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രതിനിധി മുസ്തഫ മൈത്രി അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷാഫി കൊല്ലം യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, ട്രഷറർ സന്തോഷ് കുമാർ, ,രക്ഷാധികാരി രാഗേഷ് പറമ്പത്ത്,,ഡാറ്റ സെക്രട്ടറി ഹനീഫ് എന്നിവർ സംസാരിച്ചു,ഷാജി കെവി,താഹ കെവി എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ജയൻ സ്വാഗതവും റഷീദ് നന്ദിയും രേഖപ്പെടുത്തി.

Previous articleഷുവൈഖ് തുറമുഖത്ത് ക്യാപ്റ്റഗൺ ഗുളികകളുടെ വലിയ ശേഖരം പിടിച്ചെടുത്തു
Next articleമുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here