റെസിഡൻസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകൾ തുടരുന്ന് കുവൈറ്റ്

0
10

കുവൈത്ത് സിറ്റി: അടുത്ത മാർച്ചിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ വിദേശ താമസ നിയമത്തിൽ കടുത്ത പിഴകളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മിഷാൽ അൽ ഷാൻഫ. റെസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനുള്ള മൂന്ന് മാസത്തെ ഗ്രേസ് പിരീഡിന് ശേഷം റെസിഡൻസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകളാണ് നടന്നത്. അറസ്റ്റുകൾ നടന്ന കേസുകളിൽ, 14,734 നിയമലംഘകരുടെ പദവി ഭേദഗതി ചെയ്തു. 507 പെരുമാറ്റദൂഷ്യ കേസുകളും 66 കുറ്റകൃത്യങ്ങളും രജിസ്റ്റർ ചെയ്തു. കൂടാതെ 46 വ്യാജ ഓഫീസുകൾ പിടിച്ചെടുക്കുകയും 117 നിയമലംഘകരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാജ്യത്തിന് പുറത്ത് ആരോഗ്യപരമായി അയോഗ്യരായ ആളുകളെ കുറിച്ച് 7,144 റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഭരണകൂടത്തിന് ലഭിച്ചു. അതേസമയം ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾക്ക് ശേഷം രാജ്യത്തിനകത്ത് മെഡിക്കൽ യോഗ്യതയില്ലാത്ത 350 കേസുകളിൽ നാടുകടത്തൽ നടപടികൾ സ്വീകരിച്ചുവെന്നും, റെസിഡൻസി നിയമലംഘകരെ പിടികൂടാൻ കർശന പരിശോധനകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleകഞ്ചാവ് വളർത്തൽ; ഭരണകുടുംബാംഗത്തിനും പ്രവാസി കൂട്ടാളിക്കും ജീവപര്യന്തം
Next articleകുവൈത്തിൽ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നു; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here