കുവൈത്തിൽ 10 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പ് കാലം ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

0
7

കുവൈത്ത്സിറ്റി: ഒരു ദശാബ്ദത്തിനിടെ ഉണ്ടായിട്ടില്ലാത്ത അത്രയും തണുപ്പുള്ള കാലാവസ്ഥയ്ക്ക് ഈ വർഷം രാജ്യം സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ. വാരാന്ത്യത്തിൽ കാലാവസ്ഥ ചൂടായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. തെക്കുകിഴക്കൻ കാറ്റ് കാരണം നാളെ കാലാവസ്ഥചൂടായിരിക്കും. കൂടാതെ താപനില 24 ഡിഗ്രിയിലെത്തും. ആകാശത്ത് മേഘങ്ങളും മഴയ്ക്കുള്ള സാധ്യതയും ഉണ്ടാകും. തണുപ്പ് വർധിക്കുമ്പോൾ ശീതകാല വസ്ത്രങ്ങൾ ധരിക്കണമെന്നും ശനിയാഴ്ച, വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം തണുപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷവും അടുത്ത വർഷത്തിൻ്റെ തുടക്കവും തണുപ്പ് നിറഞ്ഞതാകും. വരാനിരിക്കുന്ന ദിവസങ്ങൾ മിതമായതും പകൽ ചൂടുള്ളതും രാത്രി തണുപ്പുള്ളതുമായിരിക്കും. ഇന്ന് വൈകുന്നേരം മുതൽ നാളെ, ശനിയാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഇസ റമദാൻ പറഞ്ഞു.

Previous articleകുവൈത്തിൽ മരിച്ചയാൾ ഗൾഫ് രാജ്യത്ത് ജീവിച്ചിരിക്കുന്നു; വൻ പൗരത്വ തട്ടിപ്പ്
Next articleനാട്ടിലേക്ക് പണമയക്കാൻ ഇത് മികച്ച സമയം, അറിയാം ഇന്നത്തെ കുവൈറ്റ് ദിനാറിന്റെ കിടിലൻ റേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here