ക്യാപിറ്റൽ ഗവർണറേറ്റിലെ റോഡ് അറ്റകുറ്റപണികൾ ആരംഭിച്ചു

0
18

കുവൈത്ത് സിറ്റി: രാജ്യത്തെ ഉൾറോഡുകളുടെ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രാലയം. ക്യാപിറ്റൽ ഗവർണറേറ്റിലെ ആദ്യത്തെ റോഡ് മെയിൻ്റനൻസ് ഇന്നാണ് ആരംഭിച്ചത്. ഹൈവേയ്ക്കും ഇൻ്റേണൽ റോഡിനുമുള്ള പുതിയ സമൂലമായ അറ്റകുറ്റപ്പണി കരാറുകളുടെ ഭാഗമായി അൽ ഫൈഹ ഏരിയയിലാണ് പ്രവർത്തനം ആരംഭിച്ചത്. ആറ് ഗവർണറേറ്റുകളിലായി രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടുന്നതാണ് കരാര്‍. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും റോഡ് അറ്റകുറ്റപ്പണികളുടെ എക്സിക്യൂട്ടീവ് ഘട്ടങ്ങൾ വേഗത്തിലാക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്.

Previous articleപിഞ്ചുകുഞ്ഞിനെ ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളി കൊലപ്പെടുത്തിയ സംഭവം; ഞെട്ടൽ രേഖപ്പെടുത്തി ഫിലിപ്പീൻസ് എംബസി
Next articleവോയ്സ് കുവൈത്ത് പി.കെ.ഭാസ്കരൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here