പൊതുപണം ദുരുപയോഗം ചെയ്യൽ; ​ജീവനക്കാരന് 18 മില്യൺ ദിനാർ പിഴ

0
21

കുവൈത്ത് സിറ്റി: ഗതാഗത മന്ത്രാലയത്തിലെ ജീവനക്കാരനെ ഏഴ് വർഷം തടവിന് ശിക്ഷിച്ച ക്രിമിനൽ കോടതിയുടെ മുൻ വിധി ശരിവച്ച് അപ്പീൽ കോടതി. സർവീസസ് അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെൻ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓർഡിനേറ്ററായ വ്യക്തിക്കെതിരെ ഗതാഗത മന്ത്രാലയത്തിൽ നിന്ന് 6 ദശലക്ഷം ദിനാർ അപഹരിച്ച കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയത്. 18 മില്യൺ ദിനാർ പിഴയടക്കാനും കോടതി ഉത്തരവിടുകയും പ്രതിയെ സ്ഥാനത്തുനിന്നും പിരിച്ചുവിടുകയും ചെയ്തു. കൗൺസിലർ നാസർ അൽ ഹൈദിൻ്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി, കൗൺസിലർമാരായ സൗദ് അൽ-സനിയ, താരിഖ് മെറ്റ്‌വല്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ശിക്ഷ വിധിച്ചത്. സാമ്പത്തിക കുടിശ്ശിക പിരിച്ചെടുക്കാൻ ചുമതലപ്പെടുത്തിയ പ്രതി, തന്നെ ഏൽപ്പിച്ച ഫണ്ട് ദുരുപയോഗം ചെയ്യുകയും മന്ത്രാലയത്തിലേക്ക് മാറ്റുന്നതിൽ പരാജയപ്പെടുകയും, പകരം വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. പൊതുപണം ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.

Previous articleപ്രവാസികളുടെ ശ്രദ്ധയ്ക്ക്… ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിക്കുന്നു
Next articleഅമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here