ഏഷ്യൻ ​ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം സ്വയം കീഴടങ്ങി കുവൈത്തി പൗരൻ

0
23

കുവൈത്ത് സിറ്റി: കുവൈത്തി പൗരൻ തൻ്റെ ഏഷ്യൻ ​ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് സ്വയം കീഴടങ്ങി. പൗരൻ കുറ്റം സമ്മതിക്കുകയും തുടർന്ന് സുരക്ഷാ സേനയ്ക്ക് കീഴടങ്ങുകയും ചെയ്തുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുറ്റസമ്മതത്തെത്തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിറ്റക്ടീവുകളെയും ഫോറൻസിക് വിദഗ്ധരെയും ജഹ്‌റ ഗവർണറേറ്റിലെ റെസിഡൻഷ്യൽ ഏരിയയിലെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അധികൃതർ അയച്ചു. കേസിൽ തുടർ അന്വേഷണം നടക്കുകയാണ്.

Previous articleദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു: 29 മരണം
Next articleകുവൈത്തിലെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here