കുവൈത്തിൽ ഗാർഹിക തൊഴിലാളിയെ കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്

0
18

കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളിയെ കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നു. ഫിലിപ്പീൻസ് ​ഗാർഹിക തൊഴിലാളിയുടെ ആസൂത്രിതമായി കൊലപാതകം മറച്ചുവെച്ചതിന് ദമ്പതികൾക്കെതിരെ കേസെടുക്കാൻ പ്രോസിക്യൂട്ടർമാർ നീങ്ങുന്നു. ക്രിമിനൽ കേസുകളുടെ ചരിത്രമുള്ള, അടുത്തിടെ ജയിൽ മോചിതയായ ആളാണ് പ്രതിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താൻ പരിശോധനയിലാണ് ഇപ്പോൾ അധികൃതർ. അന്വേഷണത്തിൽ, സംശയിക്കുന്നയാളും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ​ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നയാളുടെ ഇളയ സഹോദരൻ വെളിപ്പെടുത്തി. ജഹ്‌റയിലെ സാദ് അൽ അബ്ദുല്ലയിലെ ഒരു വീട്ടിൽ, പൂന്തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുരക്ഷാ ഫോറൻസിക് ടീമുകൾ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ രണ്ട് മാസം മുമ്പാണ് മരണം സംഭവിച്ചതെന്നാണ് സൂചന. സംശയിക്കുന്നയാളെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം തുടരുകയാണ് അധികൃതർ.

Previous articleമന്ത്രവാദവും ആഭിചാരവും; കുവൈത്തിൽ 12 പേർ അറസ്റ്റിൽ
Next articleപുതുവത്സര അവധി: കുവൈത്തിലെ 47 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സേവനങ്ങൾ ഉറപ്പാക്കി

LEAVE A REPLY

Please enter your comment!
Please enter your name here