കുവൈത്ത് സിറ്റി: രാജ്യത്ത് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി പബ്ലിക് പ്രോസിക്യൂഷൻ. 2024 ൻ്റെ ആദ്യ പകുതിയിൽ 20,612 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 21.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ക്രിമിനൽ കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, മൊത്തം കേസുകളുടെ 28.6 ശതമാനവും. മയക്കുമരുന്ന് ആസക്തി കേസുകളാണ് ഏറ്റവും കുറവ്, 2.4 ശതമാനം മാത്രമായിരുന്നു.പ്രോസിക്യൂഷൻ മൊത്തത്തിൽ 19,544 കേസുകൾ കൈകാര്യം ചെയ്തു, 18,833 എണ്ണം തീർപ്പാക്കി. കൈകാര്യം ചെയ്ത കേസുകളിൽ യഥാക്രമം 30.8 ശതമാനവും 30.5 ശതമാനവും ഉൾപ്പെടുന്ന, കുറ്റകൃത്യവും വാണിജ്യ വഞ്ചനാ കേസുകളും ഏറ്റവും കൂടുതലുള്ള വിഭാഗങ്ങളാണ്. ബാങ്കിംഗ് കുറ്റകൃത്യങ്ങളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുമാണ് പുതുതായി ലഭിച്ച കേസുകളിൽ ഏറ്റവും വലിയ വിഭാഗങ്ങൾ. ഓരോന്നും ആകെ കേസുകളിൽ ഏകദേശം 29 ശതമാനം ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.