നാളെ മുതൽ കുവൈത്തിൽ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

0
13

കുവൈത്ത്സിറ്റി: ജനുവരി ആദ്യവാരം രാജ്യത്തെ കാലാവസ്ഥാ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഫഹദ് അൽ ഒതൈബി മുന്നറിയിപ്പ് നൽകി. വർഷത്തിൻ്റെ തുടക്കത്തിൽ, മഴയ്‌ക്ക് പുറമേ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതകളുണ്ടെന്നും താപനില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരുഭൂമി പ്രദേശങ്ങളിൽ താപനില കുത്തനെ കുറയും. കാറ്റിൻ്റെ വേഗത വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മാറുമ്പോൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. വർഷത്തിൻ്റെ അവസാന നാളുകളിലെ കാലാവസ്ഥ തണുത്തതും ഭാഗികമായി മേഘാവൃതവുമായിരിക്കും. ഒറ്റപ്പെട്ട മഴയ്ക്കും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. താപനില 24 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിലാകുമെന്നും അൽ ഒത്തൈബി പറഞ്ഞു.

Previous articleമൾട്ടിനാഷണൽ എൻ്റിറ്റീസ് ഗ്രൂപ്പ് നികുതി നിയമം കുവൈത്ത് നടപ്പിലാക്കാനൊരുങ്ങുന്നു
Next article2025നെ വരവേറ്റ് കിരിബാത്തി

LEAVE A REPLY

Please enter your comment!
Please enter your name here