മൾട്ടിനാഷണൽ എൻ്റിറ്റീസ് ഗ്രൂപ്പ് നികുതി നിയമം കുവൈത്ത് നടപ്പിലാക്കാനൊരുങ്ങുന്നു

0
29

കുവൈത്ത് സിറ്റി: ഒന്നിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തുന്ന മൾട്ടിനാഷണൽ എൻ്റിറ്റീസ് ഗ്രൂപ്പ് നികുതി നിയമവുമായി ബന്ധപ്പെട്ട ഒരു ഡിക്രി പുറപ്പെടുവിച്ചു. കഴിഞ്ഞ യോഗത്തിൽ മന്ത്രിമാരുടെ കൗൺസിൽ ഇത് അംഗീകരിച്ചിരുന്നു. 2025 ജനുവരി 1 മുതൽ കുവൈത്തില്‍ നടപ്പിലാക്കുന്ന നിയമം കൊണ്ട് നികുതി വെട്ടിപ്പ് കുറയ്ക്കാനും മറ്റ് രാജ്യങ്ങളിലേക്ക് നികുതി വരുമാനം ചോരുന്നത് തടയാനുമാണ് ലക്ഷ്യമിടുന്നത്. 2025 ജനുവരി 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന നികുതി കാലയളവ് അനുസരിച്ച് അറ്റാച്ച് ചെയ്ത നിയമത്തില്‍ അഞ്ച് ആര്‍ട്ടിക്കിളുകളാണ് ഉൾപ്പെടുന്നത്.

Previous articleകുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ; നടപടികളുമായി വാണിജ്യ മന്ത്രാലയം
Next articleനാളെ മുതൽ കുവൈത്തിൽ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here