കുവൈത്തിനെ ഞെട്ടിച്ച ആഡംബര വാച്ച് കള്ളൻ; 2 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചു

0
17

കുവൈത്ത് സിറ്റി: ആഡംബര വാച്ചുകൾ ഓൺലൈൻ ലേലത്തിൽ പ്രദർശിപ്പിക്കാനെന്ന വ്യാജേന മോഷ്ടിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാളെ മിസ്‌ഡിമെനർ കോടതി രണ്ട് വർഷം കഠിന തടവിന് ശിക്ഷിച്ചു. “ലക്ഷുറി വാച്ച് കള്ളൻ” എന്നാണ് ഇയാൾ അറിയപ്പെടുന്നത്. 40 ലധികം കേസുകളിൽ പ്രതിക്കെതിരെയുള്ള സിവിൽ വ്യവഹാരത്തിനായി കോടതി സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്. പ്രതി തൻ്റെ കക്ഷിയിൽ നിന്ന് 60,000 ദിനാർ വിലയുള്ള വാച്ച് മോഷ്ടിച്ചതായി ഇരയുട അഭിഭാഷകൻ ഹവ്‌റ അൽ-ഹബീബ് കോടതിയിൽ വാദിച്ചു. മോഷണവുമായി നേരിട്ട് ബന്ധമുള്ള തെളിവുകളൊന്നും ലഭിക്കാത്തതിനാൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ താൻ സമർത്ഥനാണെന്ന് പ്രതി വിശ്വസിച്ചിരുന്നു. പ്രതിയും തന്റെ കക്ഷിയും തമ്മിലുള്ള കത്തിടപാടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ അൽ ഹബീബ് ഹാജരാക്കി. പ്രതി മോഷ്ടിച്ച വാച്ച് വിറ്റതായി സ്ഥിരീകരിച്ചു.

Previous articleവാഹനം കൂട്ടിയിടിച്ചതിലെ തർക്കം; വാൻ ഡ്രൈവർക്കെതിരെ തട്ടിക്കൊണ്ട് പോകൽ കേസ്
Next articleഡിറ്റക്ടീവ് ചമഞ്ഞ് പ്രവാസിയെ കൊള്ളടിച്ചു; പ്രതിക്കായി അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here