ഡിറ്റക്ടീവ് ചമഞ്ഞ് പ്രവാസിയെ കൊള്ളടിച്ചു; പ്രതിക്കായി അന്വേഷണം

0
19

കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റിലെ അന്വേഷണ വിഭാഗം പ്രവാസിയുടെ 68 ദിനാർ കൊള്ളയടിച്ച അജ്ഞാതർക്കായി തിരച്ചിൽ ആരംഭിച്ചു. അഹമ്മദി പ്രദേശത്തെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്രവാസിയെ, ഒരു ഡിറ്റക്ടീവാണെന്ന് അവകാശപ്പെടുന്ന ഒരാൾ ഐഡി കാണിക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രവാസിയുടെ പേഴ്‌സ് പുറത്തെടുത്ത ശേഷം പ്രതി ബലം പ്രയോഗിച്ച് പിടിച്ചെടുക്കുകയും അതിനുള്ളിലെ 68 ദിനാർ മോഷ്ടിക്കുകയും ചെയ്തു. അധികൃതരെ വിവരം അറിയിക്കാനുള്ള പ്രവാസിയുടെ ശ്രമത്തിനിടെ സംഭവസ്ഥലത്ത് നിന്ന് തൻ്റെ വാഹനവുമായി പ്രതി രക്ഷപ്പെട്ടു. പ്രവാസിയെ വാഹനവുമായി ഇടിച്ചുതെറിപ്പിച്ചാണ് പ്രതി മുന്നോട്ട് പോയത്. പ്രവാസിയെ അൽ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous articleകുവൈത്തിനെ ഞെട്ടിച്ച ആഡംബര വാച്ച് കള്ളൻ; 2 വർഷം കഠിന തടവിന് ശിക്ഷ വിധിച്ചു
Next article70,000-ത്തോളം വരുന്ന ജീവനക്കാരിൽ ഞായറാഴ്ചമുതൽ സ്‌മാർട്ട് ഫിംഗർപ്രിൻ്റ് നടപ്പിലാക്കാൻ ആരോഗ്യ മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here