വിറ്റാമിന്റെ കുറവ് മൂലം ആശുപത്രിയിലാകുന്ന യുകെ സ്വദേശികളുടെ എണ്ണം കൂടുന്നു, റിപ്പോർട്ട്

0
17

വിറ്റാമിന്റെ കുറവ് മൂലം ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ് )റിപ്പോര്‍ട്ട്. എന്‍എച്ച്എസിന്റെ കണക്ക് അനുസരിച്ച് ഇരുമ്പിന്റെ അഭാവം മൂലം 2023-24 വര്‍ഷത്തില്‍ 191,924 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 11 ശതമാനം വര്‍ദ്ധനവാണ്. 2023-24 ല്‍ വിറ്റാമിന്‍ ബി യുടെ കുറവ് മൂലം 2,630 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മാത്രമല്ല വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവുമായി പ്രവേശിപ്പിക്കപ്പെട്ട ആളുകളെക്കുറിച്ചുമുള്ള വിവരങ്ങളും ഇവര്‍ പുറത്തുവിടുന്നുണ്ട്.

ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ അഭാവമാണ് വിളര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം. അയണിന്റെ അപര്യാപ്തതകൊണ്ട് ഗര്‍ഭധാരണം, ആര്‍ത്തവം, ആന്തരിക രക്തശ്രാവം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ, എന്‍ഡോമെട്രിയോസിസ്, എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പിലുള്ള വര്‍ദ്ധനവ്, വിളറിയ ചര്‍മ്മം, തലവേദന എന്നിവയൊക്കെ അയണിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. ഇലക്കറികള്‍, ധാന്യങ്ങളും റൊട്ടിയും, മാംസം, ആപ്രിക്കോട്ട്, പ്‌ളം, ഉണക്കമുന്തിരി പോലെയുളള ഡ്രൈ ഫ്രൂട്ട്‌സ്, പയറ് വര്‍ഗങ്ങള്‍ എന്നിവയൊക്കെ ഇരുമ്പിന്റെ അഭാവം പരിഹരിക്കാനുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ്.

വിറ്റമിന്‍ ബി 12 ന്റെ കുറവ്

പലപ്പോഴും വിളര്‍ച്ചയിലേക്കും ന്യൂറോളജിക്കല്‍ ലക്ഷണങ്ങളിലേക്കും നയിക്കുന്നവയാണ് വിറ്റാമിന്‍ ബി12 ന്റെ കുറവ്. ശ്വസംമുട്ടല്‍, അല്ലെങ്കില്‍ വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, തലവേദന, ദഹനക്കേട്, വിശപ്പില്ലായ്മ, ഹൃദയമിടിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, ക്ഷീണം, വയറിളക്കം, വായില്‍ അള്‍സര്‍ എന്നിവയൊക്കെ വിറ്റമിന്‍ ബി 12 ന്റെ ലക്ഷണങ്ങളാണ്. മാംസം പ്രത്യേകിച്ച് ബീഫ്, പന്നിയിറച്ചി, ചിക്കന്‍, മത്സ്യം, കക്കയിറച്ചി, ഞണ്ട് തുടങ്ങിയ സമുദ്ര വിഭവങ്ങള്‍, പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ മുട്ടയുടെ മഞ്ഞക്കരു എന്നിവയൊക്കെ വിറ്റാമിന്‍ ബി12 ന്റെ മികച്ച ഉറവിടങ്ങളാണ്.

Previous articleആറുവര്‍ഷം കാത്തിരുന്ന വിധി, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
Next articleമഹീന്ദ്ര എസ്‍യുവികളോട് വിദേശികൾക്കും കടുത്ത പ്രണയം! അമ്പരപ്പിക്കും കയറ്റുമതി കണക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here