കുവൈത്തിൽ പകൽ ദൈർഘ്യം കുറയും; അൽ മ്രബാനിയ സീസൺ അവസാനിക്കുന്നു

0
38

കുവൈത്ത് സിറ്റി: അൽ ഷൂല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ അൽ മ്രബാനിയ സീസൺ അവസാനിക്കാൻ പോവുകയാണെന്ന് അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ഷൂല നക്ഷത്രത്തിൻ്റെ ദിവസങ്ങളുടെ എണ്ണം 13 ആണ്. ഇത് നക്ഷത്രങ്ങളിൽ മൂന്നാമത്തേതും അവസാനത്തേതുമാണ്. കൂടാതെ ഷൂല നക്ഷത്രം പ്രത്യക്ഷപ്പെടുന്ന സമയത്ത് സൂര്യോദയം വർഷം മുഴുവനും ഏറെ വൈകിയും ആയിരിക്കും. ഷൂല നക്ഷത്രം പ്രത്യക്ഷമാകുന്ന ആദ്യ ദിവസം സൂര്യോദയം രാവിലെ 6.43 നും സൂര്യസ്തമയം വൈകുന്നേരം 5.01 നും ആയിരിക്കും. 13 മണിക്കൂർ 42 മിനിറ്റുകൾ മാത്രമായിരിക്കും പകൽ നീണ്ടുനിൽക്കുകയെന്നും അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു.

Previous articleഅമ്മാവന്‍ വൈബുമായി ജെന്‍ ബീറ്റയോട് ഏറ്റുമുട്ടാന്‍ നിക്കല്ലേ; എടുക്കാം ചില മുന്‍കരുതലുകള്‍
Next articleഅബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

LEAVE A REPLY

Please enter your comment!
Please enter your name here