വഫ്രയിൽ ഗോഡൗണിൽ തീപിടിത്തം

0
21

കുവൈത്ത് സിറ്റി: അൽ വഫ്ര മേഖലയിലെ ഒരു ഫാമിലെ വെയർഹൗസിൽ തീപിടിത്തം. ഉടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അൽ വഫ്ര, അൽ നുവൈസീബ് കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് കാർഷിക സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ പടർന്ന തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കാൻ ടീമുകൾക്ക് കഴിഞ്ഞതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Previous articleവിദേശികളുടെ പുതിയ റെസിഡൻസി നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും
Next articleപൈലറ്റിൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞു; മലേഷ്യൻ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here