വാണ്ടഡ് ലിസ്റ്റിലുള്ള പ്രതി സുരക്ഷ അധികൃതരുമായുള്ള വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

0
16

കുവൈത്ത് സിറ്റി: തീവ്രമായ ശ്രമങ്ങൾക്കും കൃത്യമായ തുടർനടപടികൾക്കും ശേഷം വാണ്ടഡ് ലിസ്റ്റിലുള്ള പ്രതിയെ അറസ്റ്റ് ചെയ്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ്. അറസ്റ്റിനിടെ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. വെടിവയ്പിൽ ​ഗുരുതരമായി പരിക്കേറ്റ പ്രതി മരിച്ചു. ചികിത്സയ്ക്കായി പ്രതിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ പറഞ്ഞു. പ്രതി ഉപയോഗിച്ച ആയുധം പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Previous articleതലസ്ഥാനത്ത് കൗമാര കലാപൂരത്തിന് തുടക്കം
Next articleസെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here