ഇന്നുമുതൽ കുവൈത്തിൽ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്, താപനില 2°C എത്തും

0
17

കുവൈത്ത് സിറ്റി: അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്ത് പകൽ സമയത്ത് രാജ്യത്ത് തണുപ്പും രാത്രിയിൽ കടുത്ത തണുപ്പും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ കുറഞ്ഞ താപനിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മഞ്ഞ് വീഴാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് കാട്ടുപ്രദേശങ്ങളിലും കാർഷിക മേഖലകളിലും കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. താപനില 2 മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് താപനില രണ്ട് ഡിഗ്രി ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. തിങ്കളാഴ്‌ച വൈകുന്നേരം മുതൽ ബുധനാഴ്‌ച വരെ ഇടവിട്ട് മഴ പെയ്യാനും ഇടിമിന്നലോടുകൂടി മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleസെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ; കുവൈത്തിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
Next articleഫർവാനിയയിൽ അപ്പാർട്ട്മെൻ്റിൽ തീപിടിത്തം

LEAVE A REPLY

Please enter your comment!
Please enter your name here