കുവൈത്തിലെ ഇവാഞ്ചലിക്കൽ ചർച്ച് കെട്ടിടത്തിൽ തീപിടിത്തം

0
6

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ അൽ ഖിബ്ല ഏരിയയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കെട്ടിടത്തിൽ തീപിടിത്തം. ശനിയാഴ്ചയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ കൃത്യമായി ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിൽ നിന്നും അൽ ഹിലാലി, ഹവല്ലി, അൽ ഇസ്‌നാദ് കേന്ദ്രങ്ങളിൽ നിന്നും അഗ്നിശമന സേനയെ ഉടൻ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പള്ളിയുടെ രണ്ട് ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒരു പ്രാർത്ഥന ഹാളും പള്ളി ലൈബ്രറിയുമാണ് കത്തിനശിച്ചത്. അഗ്നിശമന സേനാംഗങ്ങൾ പള്ളിയിലെ ജീവനക്കാരെ ഒഴിപ്പിക്കുകയും കെട്ടിടത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു.

Previous articleകുവൈറ്റിൽ ഇന്ത്യൻ സർവകലാശാലകളും ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളും ആരംഭിക്കുമെന്ന് അംബാസഡർ ആദർശ് സ്വൈക
Next articleകുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ 70% പേരുടെയും കരാർ കാലഹരണപ്പെട്ടുവെന്ന് റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here