കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ 70% പേരുടെയും കരാർ കാലഹരണപ്പെട്ടുവെന്ന് റിപ്പോർട്ട്

0
14

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റുകളും ആക്ടിവിസ്റ്റുകളും. തൊഴിലാളികളിൽ 70 ശതമാനത്തിന്റെയും കരാർ കാലഹരണപ്പെട്ടുവെന്ന് അവർ ചൂണ്ടിക്കാട്ടി. എത്യോപ്യൻ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ധാരണാപത്രം അംഗീകരിച്ച് കഴിഞ്ഞ ഒക്ടോബറിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. എത്യോപ്യൻ തൊഴിലാളികളെ കൊണ്ടുവരുന്നതിലെ മെല്ലെപ്പോക്ക് പ്രാദേശിക തൊഴിൽ വിപണിയെ ബാധിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.എത്യോപ്യൻ പക്ഷവുമായുള്ള ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ചർച്ചകൾ നാല് വർഷത്തിലേറെയായി തുടർന്നു. ഔദ്യോഗിക ഗസറ്റിൽ (കുവൈത്ത് ടുഡേ) ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷവും അധികാരപരിധിയിലെ ഓവർലാപ്പ് കാരണം നടപ്പിലാക്കുന്നതിൽ മന്ദതയുണ്ടായി. പ്രാദേശിക ഗാർഹിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ ഗാർഹിക തൊഴിലാളികളുടെ അഭാവം മൂലം വിതരണത്തിലെ ഗണ്യമായ കുറവുണ്ടാവുകയും ഡിമാൻഡിൽ കാര്യമായ വർധനയുണ്ടായെന്നും ​ഗാർഹിക തൊഴിൽ മേഖല വിദ​ഗ്ധൻ ബസ്സാം അൽ ഷമ്മാരി പറഞ്ഞു.

Previous articleകുവൈത്തിലെ ഇവാഞ്ചലിക്കൽ ചർച്ച് കെട്ടിടത്തിൽ തീപിടിത്തം
Next articleകുവൈത്തിൽ ഇന്റർനെറ്റ് സേവനങ്ങളിൽ തടസ്സം

LEAVE A REPLY

Please enter your comment!
Please enter your name here