പ്രവാസികൾക്കെതിരെ മദ്യക്കടത്ത് കുറ്റം ചുമത്തി നാടുകടത്താൻ കൈക്കൂലി വാങ്ങിയ പോലീസുകാരന് ശിക്ഷ

0
5

കുവൈത്ത് സിറ്റി: ഏഷ്യക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി അവർക്കെതിരെ ലഹരിപാനീയങ്ങളുടെ കച്ചവടം നടത്തിയെന്ന കുറ്റം കെട്ടിച്ചമച്ചതിന് പോലീസുകാരന് ശിക്ഷ വിധിച്ചു. കൗൺസിലർ നാസർ സലേം അൽ-ഹൈദിൻ്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി, അഴിമതിക്കാരനായ പോലീസുകാരന് 5 വർഷത്തെ തടവും 1,000 ദിനാർ പിഴ ചുമത്താനുമുള്ള വിധി ശരിവെയ്ക്കുകയായിരുന്നു. ഒരു പ്രവാസിയെ രാജ്യത്ത് നിന്ന് നാടുകടത്താനും മദ്യക്കടത്ത് കുറ്റം കെട്ടിച്ചമയ്ക്കാനും വേണ്ടി പ്രതി മറ്റൊരാളിൽ നിന്ന് 500 ദിനാർ കൈക്കൂലി വാങ്ങിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കേസ് ചുമത്തിയത്. ഏഷ്യൻ വംശജർക്കെതിരെ ദുരുദ്ദേശ്യപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പ്രതി കൈക്കൂലി വാങ്ങുന്നതായും അവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനായി അവർ ലഹരിപാനീയങ്ങൾ വിൽക്കുന്നതായുള്ള കേസ് കെട്ടിച്ചമയ്ക്കാനുമാണ് പ്രതി ശ്രമിച്ചത്.

Previous articleസപ്ലിമെൻ്റുകൾക്കും മരുന്നുകൾക്കും വില നിശ്ചയിച്ച് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം
Next articleകൊലപാതക കേസില്‍ കുവൈത്ത് രാജകുടുംബാംഗത്തിന് വധശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here