കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ചൊവ്വാഴ്ച രാത്രി 176 യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഇമിഗ്രേഷനുശേഷം, മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷമാണ് യാത്രക്കാർ അറിയുന്നത് തങ്ങളുടെ ബാഗേജുകൾ ചെന്നൈയിൽ എത്തിയിട്ടില്ല എന്ന്. വെറും 12 യാത്രക്കാർക്ക് മാത്രമേ ലഗേജ് ലഭിച്ചുള്ളൂ. “പേലോഡ് നിയന്ത്രണങ്ങൾ കാരണം, തിങ്കളാഴ്ച കുവൈറ്റ് – ചെന്നൈ സെക്ടറിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ചില ചെക്ക്-ഇൻ ബാഗേജുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല, ഞങ്ങളുടെ അതിഥികൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും , ബന്ധപ്പെട്ട യാത്രക്കാരുടെ ബാഗേജുകൾ അവരുടെ താമസസ്ഥലങ്ങളിൽ എത്രയും വേഗം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.