കുവൈത്ത് സിറ്റി: മൃഗശാലയുടെ ഉടമസ്ഥാവകാശം സോഷ്യൽ സെക്യൂരിറ്റിക്കുള്ള പൊതു സ്ഥാപനത്തിന് കൈമാറുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം ശരിയല്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് സ്ഥിരീകരിച്ചു. മൃഗശാലയെ പൂർണ്ണമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി അതോറിറ്റി മുന്നോട്ട് പോവുകയാണ്. ഔദ്യോഗികമായ വിവരങ്ങളും വാർത്തകളും മാത്രമേ വിശ്വസിക്കാവൂ എന്നും അതോറിറ്റി വ്യക്തമാക്കി.