കുവൈറ്റ് സിറ്റി:ഓവർസീസ് എൻ സി പി കുവൈറ്റ്കമ്മിറ്റി, സംഘടനയുടെ സാമൂഹിക സേവനദിനാചരണത്തിന്റെ ഭാഗമായി പുതുവത്സര ദിനത്തോടനുബന്ധിച്ച് വഫ്ര കാർഷിക മേഖലയിലെ – ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളി കൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. കുവൈറ്റ് സ്വദേശി പ്രമുഖനും ഫാം ഉടമയുമായ ഖാലിദ് സാദ് താഹിർ അൽദമാക്ക്മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയുടെഉദ്ഘാടനംലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ് നിർവ്വഹിച്ചു.ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽസെക്രട്ടറി( പ്രോഗ്രാം ) രതീഷ് വർക്കല സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സണ്ണി മിറാൻഡ (കർണ്ണാടകം), ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടീവ് അംഗങ്ങളായ മസർ ആലം (ബീഹാർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുൾ അസീസ് കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു .വീഡിയോ ലിങ്ക്https://we.tl/t-rPKzzdq6JN