വിവിധ മാർക്കറ്റുകളിൽ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി കുവൈറ്റ് വാണിജ്യ മന്ത്രാലയം

0
13

കുവൈത്ത് സിറ്റി: ഡിസംബറിൽ വിവിധ മാർക്കറ്റുകളിലായി ഇൻസ്പെക്ടർമാർ നടത്തിയ 444 പരിശോധന പര്യടനങ്ങളിൽ ആകെ 156 പിടിച്ചെടുക്കൽ റിപ്പോർട്ടുകളും പരാതികളും ഫയൽ ചെയ്തായി വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. പൊതു ധാർമ്മികത ലംഘിക്കുന്നതോ ഖുറാൻ വാക്യങ്ങൾ അനുചിതമായി അവതരിപ്പിക്കുന്നതോ ആയ നിയമലംഘനങ്ങൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ നിയമിച്ചതിലും അൽ-ഫർദ പച്ചക്കറി മാർക്കറ്റിൽ ചില്ലറ വിൽപന നടത്തിയതിലും കൃത്യമായ ലേബലിൽ ഇല്ലാതെ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രദർശനത്തിലും വിൽപ്പനയിലും ക്രമക്കേടുകൾ കണ്ടെത്തി. പച്ചക്കറികളും പഴങ്ങളും വിൽക്കുന്നതിനുള്ള സ്കെയിലുകളുടെ അഭാവം, വിലയും ഭാരവും സംബന്ധിച്ച പ്രശ്നങ്ങൾ, വാറൻ്റിക്ക് കീഴിൽ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ കൃത്യതയില്ലായ്മ അടക്കം നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കൃത്രിമ വില വർധന, പരസ്യ ഡാറ്റ സംബന്ധിച്ച ലംഘനങ്ങൾ, കരാറുകൾ, ഇൻവോയ്സുകൾ, പ്രത്യേക ഓഫറുകൾ എന്നിവയിലെ പ്രശ്നങ്ങൾ എന്നിവയും ഇൻസ്പെക്ടർമാർ കണ്ടെത്തി.

Previous articleപൗരത്വം പിൻവലിക്കൽ; അവിവാഹിതരായ കുവൈത്തി സ്ത്രീകളുടെ എണ്ണം കുറയ്ക്കുമെന്ന് വിദഗ്ധര്‍
Next articleസുലൈബിഖാത്ത് മേഖലയിൽ കര്‍ശന പരിശോധന; നിരവധി നിയമലംഘർ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here