2021 മുതൽ വഫ്രയിലെ ഫാമിൽ ഒളിവിൽ; കുവൈത്ത് പൗരത്വം വ്യാജമായി ചമച്ച കുറ്റവാളി അറസ്റ്റില്‍

0
12

കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം വ്യാജമായി ചമച്ച കുറ്റവാളി അറസ്റ്റില്‍. 2021 മുതൽ ഒളിവിൽപ്പോയ കുറ്റവാളിയെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിധി നടപ്പാക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റും അഹമ്മദിയിലെയും ജഹ്‌റയിലെയും വിവിധ സുരക്ഷാ വിഭാഗങ്ങളും നടത്തിയ ഓപ്പറേഷനിലാണ് ശനിയാഴ്ച ഇയാൾ പിടിയിലായത്. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരം 2024-ൽ ഇയാളുടെ പൗരത്വം റദ്ദാക്കിയിരുന്നു. വ്യാജമായി പൗരത്വം നേടിയ മറ്റ് 64 വ്യക്തികളുമായി ബന്ധപ്പെട്ടുള്ള കേസാണ് ഇതും. മുൻ ദേശീയ അസംബ്ലി അംഗത്തിൽ നിന്ന് പ്രതിക്ക് പിന്തുണ ലഭിച്ചിരുന്നു. ഇതാണ് അറസ്റ്റ് വൈകിപ്പിച്ചത്. അൽ വഫ്രയിലെ തന്‍റെ ഫാമിൽ പ്രതി ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. കിടപ്പുമുറിയിൽ നിന്ന് വസ്തുവിന് പുറത്തുള്ള ഒരു മാൻഹോളിലേക്ക് ഒരു രഹസ്യ പാത നിർമ്മിച്ചാണ് ഇയാൾ ഒളിച്ചിരുന്നത്. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Previous articleസുലൈബിഖാത്ത് മേഖലയിൽ കര്‍ശന പരിശോധന; നിരവധി നിയമലംഘർ അറസ്റ്റിൽ
Next articleകുവൈത്തിന്‍റെ തൊഴിൽ വിപണിയിൽ വിദഗ്ധരുടെ അഭാവം രൂക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here