കുവൈത്ത്സിറ്റി: രണ്ട് സിറിയൻ സഹോദരന്മാർ 1970കളിൽ വ്യാജരേഖ ചമച്ച് കുവൈത്തി പൗരത്വം നേടിയതായി ആരോപണം. മരിച്ച രണ്ട് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ 10,000 കുവൈത്തി ദിനാര്‍ നല്‍കിയാണ് ഇവര്‍ പേര് ചേര്‍ത്തതെന്നാണ് ആരോപണം. ഒരു സഹോദരനെ ഫയലിലേക്ക് ചേർക്കാൻ ഒരു പൗരന് പണം നൽകി അവരുടെ പിതാവ് പദ്ധതി സുഗമമാക്കി. അതേസമയം അടുത്തയാളെ പിതാവ് അതേ തുക നല്‍കി മറ്റൊരു പൗരന്‍റെ ഫയലിലേക്കാണ് ചേർത്തത്. തങ്ങളുടെ വ്യാജ കുവൈത്തി പൗരത്വം ഉപയോഗിച്ച് സഹോദരങ്ങൾ സൗജന്യ വിദ്യാഭ്യാസം, ജോലി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നേടി. തുടർന്ന് കുവൈത്തിൽ അവരുടെ കുടുംബവും തൊഴിലും കെട്ടിപ്പടുക്കാൻ തുടങ്ങി. എന്നാല്‍, ദേശീയ അന്വേഷണ വിഭാഗം തട്ടിപ്പ് കണ്ടെത്തുകയും ചെയ്തതോടെ സഹോദരന്മാരിൽ ഒരാളെ അറസ്റ്റിലായി. ഇതോടെ മറ്റൊരാൾ രാജ്യം വിടുകയും ചെയ്തു. രണ്ട് കുടുംബങ്ങളെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. അവരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.