ഷാബ് പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ അപകടം

0
15

കുവൈത്ത് സിറ്റി: അൽ-ഷാബ് അൽ ബഹ്‌രി പ്രദേശത്ത് കെട്ടിടം പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടം. സാൽമിയ, ഹവല്ലി, സെർച്ച് ആൻഡ് റെസ്‌ക്യൂ സെൻ്ററുകളിൽ നിന്നുള്ള അ​ഗ്നിശമന സേന ടീമുകൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയതായി ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്തുവെന്നും ആളുകൾ കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകൾ നടത്തിയെന്നും അധികൃതർ പറഞ്ഞു. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടാകാത്തതിനാൽ സ്ഥലം ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Previous articleസഹായി വാദിസലാം കുവൈത്ത് കമ്മിറ്റി നിലവില്‍ വന്നു
Next articleകുവൈറ്റ് ട്രാഫിക് നിയമങ്ങളിൽ ഭേദ​ഗതി; നിയമലംഘനങ്ങൾക്ക് കടുത്ത പിഴയും തടവും; അറിയാം പുതിയ നിയമങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here