ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.

0
22

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈത്ത്‌. അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025, സീസൺ-1 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ്. സി പ്രകാശനം ചെയ്തു. ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്താൻ സ്കൂൾ(ടർഫ്)ൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയിട്ടോ. ഫെബ്രുവരി ആറാം തിയ്യതിക്ക് മുൻപായി 66851717 / 97487608 എന്നീ നമ്പറുകളിലോ, ഏരിയ പ്രസിഡന്റ് മുഖേനയോ, kozhikodeassociationkuwait@gmail.com എന്ന അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ അസ്‌ ലം. ടി വി നന്ദിയും പറഞ്ഞു.

Previous articleസൈബർ കുറ്റകൃത്യവും ആൾമാറാട്ടവും; പ്രവാസിക്ക് 10 വർഷം തടവും 20,000 ദിനാർ പിഴയും
Next articleഏറ്റവും മനോഹരവും അപൂർവവുമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here