പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22 മുതൽ നടപ്പിലാകും

0
14

കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം ബുധനാഴ്ചത്തെ ഔദ്യോഗിക ഗസറ്റ് കുവൈത്ത് അൽ യൂമിൽ പ്രസിദ്ധീകരിച്ചു. അതനുസരിച്ച് 90 ദിവസത്തിന് ശേഷം 2025 ഏപ്രിൽ 22 ന് ഇത് നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ നിയമം ബാധകമാക്കുന്നതിന് മുമ്പ് നിലവിലുള്ള പിഴകളും വരുന്ന മൂന്ന് മാസത്തിനുള്ളിൽ ബാധകമാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള 48 വർഷം പഴക്കമുള്ള നിയമത്തിന് പകരമായാണ് പുതിയ നിയമം വരുന്നത്.പുതിയ നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴ, നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള 15 ആണ് കവൈത്തി ദിനാർ ആണ്. നിലവിൽ ഇത് അഞ്ച് ദിനാർ മാത്രമാണ്. അതേസമയം മദ്യവും മയക്കുമരുന്നും കഴിച്ച് വാഹനമോടിക്കുമ്പോൾ ഗുരുതരമായ പരിക്കോ മരണമോ ഉണ്ടാക്കിയതിന് ഏറ്റവും ഉയർന്ന പിഴ 5,000 കുവൈത്തി ദിനാർ വരെയാകാം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിനുള്ള പിഴ കെഡി 5ൽ നിന്ന് കെഡി 75 ആയി ഉയർത്തും.

Previous articleസുരക്ഷാ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയെ രക്ഷിച്ചു; അഞ്ച് അജ്ഞാതർക്കായി അന്വേഷണം
Next articleവാരാന്ത്യത്തിൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here