കുവൈത്ത് സിറ്റി: 4,60,000 ഡോളർ വിലമതിക്കുന്ന ആഡംബര വാച്ചുകൾ ഉൾപ്പെട്ട വഞ്ചനയുടെ കേസിൽ ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പബ്ലിക് പ്രോസിക്യൂഷന് അന്വേഷണങ്ങൾ പൂർത്തിയാക്കി. പണം നഷ്ടമായ കുവൈത്തി പൗരനിൽ നിന്ന് സാക്ഷിമൊഴികൾ കേട്ടതിന് ശേഷം റഫർ ചെയ്തു. അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, 45 കാരനായ കുവൈത്തി പൗരൻ 33 കാരനായ മറ്റൊരു കുവൈത്തി പൗരനുമായാണ് ഇടപാട് നടത്തിയത്. ഉയർന്ന മൂല്യമുള്ള വാച്ചുകൾ ഇറക്കുമതി ചെയ്യാൻ 460,000 ഡോളർ ഒരു വാച്ച് കമ്പനിക്ക് നൽകാൻ ഒരു അറബ് രാജ്യത്തെ ബാങ്ക് അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തു. തെളിവെടുപ്പിൻ്റെ ഭാഗമായി ഇരു കക്ഷികളും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളുടെയും ഓഡിയോ റെക്കോർഡിംഗുകളും പരിശോധിച്ചു. ചോദ്യം ചെയ്യലിൽ ആരോപണങ്ങൾ നിഷേധിച്ച പ്രതി പരാതിക്കാരനുമായി ബിസിനസ് ബന്ധമുണ്ടെന്ന് അവകാശപ്പെട്ടു. പരാതിക്കാരൻ്റെ ഡ്രൈവർക്ക് വാച്ചുകൾ കൈമാറിയെന്നും 30,000 ദിനാർ കമ്മീഷൻ നൽകാനുണ്ടെന്നും അത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരാതിക്കാരൻ ഈ അവകാശവാദങ്ങൾ നിരസിക്കുകയും, പ്രതി സാധനങ്ങൾ വിതരണം ചെയ്തിട്ടില്ലെന്നും പ്രതി കള്ളമാണെ് പറയുന്നതെന്ന് സൂചിപ്പിക്കുന്ന ഓഡിയോ തെളിവുകൾ നൽകുകയും ചെയ്തു. എല്ലാ തെളിവുകളും മൊഴികളും പരിശോധിച്ച ശേഷം പ്രതി വഞ്ചന നടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.