ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജം; മുന്നറിയിപ്പ്

0
10

കുവൈത്ത് സിറ്റി: ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്നും അതിൽ പറഞ്ഞിരിക്കുന്ന തുകകൾ അസംബന്ധമാണെന്നും അധികൃതർ അറിയിച്ചു. സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ വിശദാംശങ്ങൾ വായിക്കുമ്പോൾ തന്നെ അത് വ്യാജമാണെന്ന് ഉറപ്പിക്കാം. ഏതെങ്കിലും ട്രാഫിക് ലംഘനത്തിനുള്ള സെറ്റിൽമെൻ്റ് ഓർഡർ ഇപ്പോൾ മുതൽ 4.500 കുവൈത്തി ദിനാർ ആയി നിജയപ്പെടുത്തിയെന്നാണ് സന്ദേശത്തിൽ പറയുന്നത്.റെഡ് സി​ഗ്നൽ തെറ്റിച്ചാൽ ലിങ്കിൽ പറയുന്നത് പ്രകാരം 4.500 ദിനാർ ആണ്. എന്നാൽ ഈ ലംഘനത്തിനുള്ള സെറ്റിൽമെൻ്റ് ഓർഡറിൻ്റെ യഥാർത്ഥ തുക 50 ദിനാർ ആണ്. ഗതാഗത ലംഘനത്തിനുള്ള പിഴ അടയ്‌ക്കുന്നത് ആഭ്യന്തര മന്ത്രാലയ സംവിധാനങ്ങളിലൂടെയും സഹേൽ ആപ്പിലൂടെയും മാത്രമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. അയച്ചയാളുടെ ഐഡൻ്റിറ്റി പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്നും അന്താരാഷ്ട്ര ഫോൺ നമ്പറുകൾ ഉപയോഗിച്ച് മന്ത്രാലയം സന്ദേശങ്ങൾ അയയ്‌ക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Previous articleകുവൈത്തിന്റെ ഉപഭോക്തൃ ചെലവ് റെക്കോർഡ് കണക്കിൽ
Next articleദേശീയ അവധി ദിനങ്ങൾ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങളുമായി കുവൈത്ത്

LEAVE A REPLY

Please enter your comment!
Please enter your name here