അമീറിനെയും മറ്റ് ഗൾഫ് നേതാക്കളെയും അപമാനിച്ച കേസ്; പ്രതികളുടെ ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

0
13

കുവൈത്ത് സിറ്റി: ഹിസ് ഹൈനസ് അമീറിനെയും മറ്റ് ഗൾഫ് നേതാക്കളെയും അപമാനിക്കാൻ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച രണ്ട് വ്യക്തികൾക്കെതിരെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധികൾ ജഡ്ജി ഡോ. ഫഹദ് ബൗസ്‌ലീബ് അധ്യക്ഷനായ അപ്പീൽ കോടതി ശരിവച്ചു. ആദ്യത്തെ കേസിൽ, “സാൾട്ടി ചീസ്” എന്ന ഓമനപ്പേരിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്ക് അമീറിൻ്റെ അവകാശങ്ങളെയും അധികാരത്തെയും പരസ്യമായി വെല്ലുവിളിച്ചതിന് രണ്ട് വർഷത്തെ കഠിന തടവാണ് വിധിച്ചത്. അമീറിൻ്റെ അധികാരത്തെ അപകീർത്തിപ്പെടുത്താനും ദുർബലപ്പെടുത്താനും പ്രതികൾ മനഃപൂർവം ശ്രമിച്ചതായി കോടതി കണ്ടെത്തി. നാല് വർഷത്തെ തടവാണ് രണ്ടാമത്തെ കേസിൽ “മജീദ്” എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു വ്യക്തിക്ക് വിധിച്ചിട്ടുള്ളത്. അമീറിനെ അപമാനിക്കുന്ന തരത്തിലും സൗദി അറേബ്യ, യുഎഇ ഭരണാധികാരികളെ വിമർശിച്ചും ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് കോടതി നാല് വർഷത്തെ തടവ് ശിക്ഷ ശരിവച്ചു.

Previous articleദേശീയ അവധി ദിനങ്ങൾ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങളുമായി കുവൈത്ത്
Next articleആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽക്കുന്ന ഏഷ്യൻ സംഘം കുവൈത്തിൽ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here