കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് ക്രൂരമായി കൊന്ന ​ഗാർഹിക തൊഴിലാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യം

0
95

കുവൈത്ത് സിറ്റി: ഫിലിപ്പിനോ ​ഗാർഹിക തൊഴിലാളി കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ ഇന്ന് ക്രിമിനൽ കോടതിയിൽ ഹർജി നൽകി. ഒരു മാസത്തിന് മുമ്പാണ് കുവൈത്തിനെ നടുക്കിയ സംഭവം ഉണ്ടായത്. തൻ്റെ തൊഴിലുടമയുടെ കുട്ടിയെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രതിക്ക് മനുഷ്യത്വം മുഴുവൻ നഷ്‌ടപ്പെടുകയും ക്രൂരമായ കുറ്റകൃത്യത്തിന് മടിയില്ലാത്തതിനാൽ പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, വാഷിംഗ് മെഷീനിലിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയെ മാനസിക രോഗനിർണയത്തിനായി റഫർ ചെയ്യാൻ ക്രിമിനൽ കോടതി തീരുമാനിച്ചു. നേരത്തെ, കുട്ടിയെ ബക്കറ്റിൽ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിയുടെ പ്രവൃത്തികൾക്ക് വധശിക്ഷ നൽകണമെന്നാണ് വാദത്തിൽ ആവശ്യപ്പെട്ടത്. കുഞ്ഞിൻ്റെ ശരീരത്തിൽ മുറിവുകളോ ക്ഷതങ്ങളോ ഇല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു.

Previous articleബിറ്റ്കോയിൻ തട്ടിപ്പ്; കുവൈത്തിലെ വ്യാപാരികൾക്ക് 40 മില്യൺ ദിനാർ നഷ്ടം
Next articleകുവൈത്തിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മിനിമം ശമ്പളം; വ്യവസ്ഥ എടുത്തുകളഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here