കുവൈത്ത് സിറ്റി: പരിമിതമായ വരുമാനമുള്ളവർ, ചെറിയ ജോലിയുള്ളവർ, ലളിതമായ സേവന-കരകൗശല ജോലികൾ ചെയ്യുന്നവർ, ഗാർഹിക തൊഴിലാളികൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ശമ്പളമോ വരുമാനമോ കണക്കിലെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാൻ ബാങ്കുകൾ വിസമ്മതിക്കരുത്, അതായത് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പള എന്ന നിയന്ത്രണം എടുത്തു കളഞ്ഞിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.