ബിറ്റ്കോയിൻ തട്ടിപ്പ്; കുവൈത്തിലെ വ്യാപാരികൾക്ക് 40 മില്യൺ ദിനാർ നഷ്ടം

0
37

കുവൈത്ത് സിറ്റി: പെട്ടെന്ന് ലാഭം നേടാമെന്ന വാ​ഗ്ദാനത്തിൽ വിശ്വസിച്ച് ഇലക്ട്രോണിക് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ വ്യാപാരികൾക്ക് ഏകദേശം 40 മില്യൺ കുവൈത്തി ദിനാറിൻ്റെ കൂട്ടായ നഷ്ടം ഉണ്ടായിരിക്കുന്നത്. ഒരു അജ്ഞാത ഡെവലപ്പർ സൃഷ്ടിച്ച് പ്രമോട്ട് ചെയ്ത ബിറ്റ്കോയിൻ കുവൈത്ത് എന്ന പേരിൽ പുതുതായി അവതരിപ്പിച്ച ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപിച്ചതിനെ തുടർന്നാണ് സാമ്പത്തിക നഷ്ടമുണ്ടായത്. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസറും കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ പ്രസിഡൻ്റുമായ ഡോ. സഫാ സമാനാണ് തൻ്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ ഈ ഭയപ്പെടുത്തുന്ന വാർത്ത പുറത്തുവിട്ടത്. ബിറ്റ്‌കോയിൻ കുവൈത്ത് അതിൻ്റെ ആരംഭത്തിന് തൊട്ടുപിന്നാലെ തകർന്നു. കൂടാതെ മൂന്ന് വർഷമായി തട്ടിപ്പ് സൂക്ഷ്മമായി സംഘടിപ്പിച്ച ഡവലപ്പർ, സംശയിക്കാത്ത നിക്ഷേപകരിൽ നിന്ന് 40 മില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം അപ്രത്യക്ഷനാവുകയായിരുന്നു.

Previous articleസിവിൽ ഐഡി അറിയിപ്പുകൾ ഇനി സഹേൽ വഴി
Next articleകുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട് ക്രൂരമായി കൊന്ന ​ഗാർഹിക തൊഴിലാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here