വ്യജ ഫിംഗർപ്രിൻ്റ് ഉപയോഗിച്ച് ഹാജർ; നാല് സർക്കാർ ജീവനക്കാർ അറസ്റ്റിൽ

0
42

കുവൈത്ത് സിറ്റി:ജോലിസ്ഥലത്ത് ഹാജർ രേഖപ്പെടുത്തുന്നതിനായി പരസ്പരം മാറിമാറി വ്യാജ വിരലടയാളം പതിപ്പിച്ച നാല് കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തു. അഹമ്മദി ഗവർണറേറ്റിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നാല് ജീവനക്കാരിൽ ഓരോരുത്തരും മാസത്തിൽ ഒരാഴ്ച മാത്രമാണ് ഹാജരായതെന്നും മറ്റുള്ളവർ വീട്ടിലിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒരു ജീവനക്കാരൻ സിലിക്കൺ ഫിംഗർപ്രിൻ്റ് ഉപയോഗിച്ച് തങ്ങൾക്കും ഹാജരാകാത്ത സഹപ്രവർത്തകർക്കും വേണ്ടി ഹാജർ പതിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. ഡിറ്റക്ടീവുകൾക്ക് വഞ്ചനാപരമായ പ്രവർത്തനത്തെക്കുറിച്ച് ഒരു സൂചന ലഭിക്കുകയായിരുന്നു. വിവരങ്ങൾ പരിശോധിച്ച ശേഷം പ്രതികളെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് വാറണ്ട് ലഭിച്ചു. ഒരാൾ തനിക്കും തൻ്റെ മൂന്ന് സഹപ്രവർത്തകർക്കും വേണ്ടി വിരലടയാളം രേഖപ്പെടുത്തുന്നതിനിടെ കയ്യോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Previous articleആഡംബര വാഹനങ്ങൾ മോഷ്ട്ടിച്ച് രൂപ മാറ്റം വരുത്തി വിൽക്കുന്ന ഏഷ്യൻ സംഘം കുവൈത്തിൽ പിടിയിൽ
Next articleസിവിൽ ഐഡി അറിയിപ്പുകൾ ഇനി സഹേൽ വഴി

LEAVE A REPLY

Please enter your comment!
Please enter your name here