കുവൈത്തിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതം; ഉറപ്പ് നൽകി അധികൃതർ

0
19

കുവൈത്ത് സിറ്റി: കുവൈത്തിലെ കൊക്കകോള ഉൽപ്പന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകി. ഉയർന്ന ക്ലോറേറ്റ് അളവ് കാരണം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉൽപ്പന്നം പിൻവലിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ലഭ്യമായ കൊക്കകോള പാനീയങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നതിനാൽ കുവൈത്ത് വിപണിയിൽ പുറത്ത് നിന്ന് ഉൽപ്പന്നങ്ങൾ എത്തിയിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പുതിയ സംഭവവികാസങ്ങൾ പിന്തുടരുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ബെൽജിയത്തിലെ ഒരു പ്രൊഡക്ഷൻ പ്ലാൻ്റിൽ കുപ്പികളിലും ക്യാനുകളിലും ക്ലോറേറ്റ് എന്ന രാസവസ്തുവിൻ്റെ അളവ് സാധാരണയേക്കാൾ ഉയർന്ന അളവിൽ കണ്ടെത്തിയതിനെ തുടർന്നാണ് യൂറോപ്പിലെ തങ്ങളുടെ ചില ശീതളപാനീയങ്ങൾ കൊക്കകോള തിരിച്ചുവിളിച്ചത്.

Previous articleപുതിയ ട്രാഫിക് നിയമം അനുസരിച്ചുള്ള പിഴകൾ ഏപ്രിൽ 22 മുതൽ
Next articleസീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 30 ദിനാർ പിഴ; കോടതിയിലേക്ക് റഫർ ചെയ്താൽ തടവും പിഴയും

LEAVE A REPLY

Please enter your comment!
Please enter your name here