സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 30 ദിനാർ പിഴ; കോടതിയിലേക്ക് റഫർ ചെയ്താൽ തടവും പിഴയും

0
16

കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് വിഭാ​ഗം സീറ്റ് ബെൽറ്റ് ധരിക്കുന്നതിൻ്റെ പ്രാധാന്യം ശക്തമാക്കി, കർശനമായ പിഴയും നിയമ ലംഘകർക്ക് നിയമപരമായ കടുത്ത നടപടികളും ഏർപ്പെടുത്തി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 30 കുവൈത്തി ദിനാർ പ്രാരംഭ പിഴ ചുമത്തും. എന്നാൽ, കോടതിയിലേക്ക് റഫർ ചെയ്താൽ ശിക്ഷ ഒരു മാസം വരെ തടവോ, 50 മുതൽ 100 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആയി വർദ്ധിക്കും. സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഒരു നിർണായക സുരക്ഷാ നടപടിയാണെന്ന് അധികൃതർ വിശദീകരിച്ചു. അപകടമുണ്ടായാൽ മരണ സാധ്യതയും ഗുരുതരമായ പരിക്കും 50 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും മരണങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി. കഠിനമായ പിഴകൾ ഒഴിവാക്കുന്നതിനും ഏറ്റവും പ്രധാനമായി, അവരുടെയും യാത്രക്കാരുടെയും ജീവൻ സംരക്ഷിക്കുന്നതിന് സീറ്റ് ബെൽറ്റ് നിയമങ്ങൾ പാലിക്കാൻ വാഹനമോടിക്കുന്നവരോട് ട്രാഫിക് വിഭാ​ഗം അഭ്യർത്ഥിച്ചു.

Previous articleകുവൈത്തിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതം; ഉറപ്പ് നൽകി അധികൃതർ
Next articleട്രാഫിക് പിഴകൾ വർധിപ്പിക്കുന്നത് പണം പിരിക്കാനല്ല,ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനാണെന്ന് ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ

LEAVE A REPLY

Please enter your comment!
Please enter your name here