വലിയൊരു വിഭാഗം പ്രവാസികളുടെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് സിവിൽ സർവീസ് ബ്യൂറോ

0
11

കുവൈത്ത് സിറ്റി: കുവൈത്തികളല്ലാത്ത ഒരു വലിയ വിഭാഗം ആളുകളുടെ സേവനം അവസാനിപ്പിച്ചതായി സിവിൽ സർവീസ് ബ്യൂറോ.മാർച്ച് 31 ന് ശേഷം, നോൺ റെയർ സർക്കാർ ജോലിയുള്ള ഒരു പ്രവാസിയുടെയും കരാർ പുതുക്കില്ല. ചില സർക്കാർ ഏജൻസികളിൽ കുവൈത്തികളല്ലാത്തവരുടെ പുതുക്കൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെ പരാമർശിച്ച് സിവിൽ സർവീസ് പ്രസ്താവന പുറത്തിറക്കുകയായിരുന്നു.2017ലെ 11-ാം നമ്പർ സിവിൽ സർവീസ് കൗൺസിൽ പ്രമേയം അനുസരിച്ച് എല്ലാ സർക്കാർ ഏജൻസികളിലും സ്വദേശിവൽക്കരണ നയം നടപ്പിലാക്കുന്നത് തുടരുകയാണെന്ന് ബ്യൂറോ സ്ഥിരീകരിക്കുന്നു. ഓരോ ജോബ് ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള ശതമാനം അനുസരിച്ച് എല്ലാ സർക്കാർ ഏജൻസികളിലും റീപ്ലേസ്‌മെൻ്റ് പോളിസി നടപ്പിലാക്കുന്നത് തുടരുകയും കേന്ദ്ര തൊഴിൽ പദ്ധതിക്ക് അനുസൃതമായി കുവൈത്തികളായ ജീവനക്കാരെ നിയമക്കുകയുമാണ് ചെയ്യുന്നത്.

Previous articleകുവൈറ്റ് ദേശീയ ദിനാഘോഷം; അഞ്ചുദിവസം അവധി
Next articleകുവൈത്ത് സോവറിൻ വെൽത്ത് ഫണ്ട്; ചരിത്രത്തിലാദ്യമായി ഒരു ട്രില്യൺ ഡോളർ കവിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here