വിവാഹ ആഘോഷത്തിനിടെ റോ‍ഡിൽ സ്റ്റണ്ട്; ഡ്രൈവർ അറസ്റ്റിൽ

0
13

കുവൈത്ത് സിറ്റി: ഒരു വിവാഹ ആഘോഷത്തിനിടെ അപകടകരമായി നിരത്തിലൂടെ വാഹനം ഓടിച്ചയാളെ സുരക്ഷാ നിയന്ത്രണ വകുപ്പ് (ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ്) അറസ്റ്റ് ചെയ്തു. ഡ്രൈവർ അശ്രദ്ധമായി സ്റ്റണ്ടുകളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, നിയമപാലകർ വ്യക്തിയെ അതിവേഗം അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് സബാഹ് അൽ നാസർ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനും പൊതു സ്വത്തുക്കൾക്ക് നാശം വരുത്തിയതിനും കേസെടുത്തിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം പ്രതിയെ തുടർ നടപടികൾക്കായി സെൻട്രൽ ജയിലിലേക്ക് മാറ്റി.

Previous articleഡിസ്‌കൗണ്ട് ഓഫറിൽ വാങ്ങിച്ച സാധനങ്ങൾ തിരികെ നൽകാനോ എക്സ്ചേഞ്ച് ചെയ്യാനോ സാധിക്കുമോ ? വ്യക്തതവരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം.
Next articleമംഗഫ് തീപിടിത്തം: കെട്ടിടത്തിലെ നിയമലംഘനങ്ങൾ ഉടമ നീക്കംചെയ്തതായി അന്വേഷണ റിപ്പോർട്ട്

LEAVE A REPLY

Please enter your comment!
Please enter your name here