അൽ റഖ മേഖലയിൽ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; നിരവധി നിയമലംഘകര്‍ അറസ്റ്റിൽ

0
13

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 7 വെള്ളിയാഴ്ച അൽ റഖ മേഖലയിൽ വലിയ തോതിലുള്ള സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ നടത്തി. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും നിയമം നടപ്പിലാക്കുന്നതിനുമായി ട്രാഫിക്, ഓപ്പറേഷൻസ് മേഖല, സ്വകാര്യ സുരക്ഷാ മേഖല എന്നിവയുൾപ്പെടെ സംയുക്തമായാണ് പരിശോധനകൾ നടത്തിയത്. 1,243 ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിച്ചു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. നിയമ കേസുകളിൽ പ്രതികളായ പത്ത് പേരും അബോധാവസ്ഥയിൽ ഒരാളും പിടിയിലായി. നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ച ആറ് വാഹനങ്ങൾ പിടിച്ചെടുത്തു. തുടർനടപടികൾക്കായി ഒരാളെ ട്രാഫിക് പോലീസിന് റഫർ ചെയ്തു. ട്രാഫിക് നിയമം ലംഘിച്ച പത്ത് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്തു.

Previous articleദേശീയ ദിനാഘോഷം സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ 8,000 സൈനികരും 900 പട്രോളിംഗും ഉൾപ്പെടുന്ന വമ്പൻ സുരക്ഷാ പദ്ധതി
Next articleകുവൈത്തിൽ പുതിയ കാൻസർ കൺട്രോൾ സെന്‍റര്‍ ഉടൻ തുറക്കുമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here