മംഗഫ് തീപിടിത്തം: കെട്ടിടത്തിലെ നിയമലംഘനങ്ങൾ ഉടമ നീക്കംചെയ്തതായി അന്വേഷണ റിപ്പോർട്ട്

0
14

കുവൈത്ത്സിറ്റി: അൽ മംഗഫ് തീപിടിത്ത സംഭവവുമായി ബന്ധപ്പെട്ട് എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തി കുവൈത്ത് മുനിസിപ്പാലിറ്റി. 2024 ലെ മന്ത്രിതല പ്രമേയം നമ്പർ 329 പ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളും സംബന്ധിച്ച് മുനിസിപ്പൽ കൗൺസിൽ അംഗം ഖാലിദ് അൽ ദാഗറിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു താഴത്തെ നില, ഒരു മെസാനൈൻ, ആറ് ആവർത്തിച്ചുള്ള നിലകൾ, ഒരു മേൽക്കൂര എന്നിവ അടങ്ങുന്ന വാടക റെസിഡൻഷ്യൽ കെട്ടിടമാണ് പ്രസ്തുത സ്ഥലം എന്ന് പരിശോധനയിൽ കണ്ടെത്തി.കെട്ടിടത്തിലെ നിയമലംഘനങ്ങൾ ഉടമ നേരത്തെ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ പ്രോപ്പർട്ടി ഇപ്പോൾ ലൈസൻസിന് പൂർണ്ണമായും അനുസൃതമാണെന്നും കൂടുതൽ ലംഘനങ്ങൾ നിലവിലില്ലെന്നും മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു. കൂടാതെ, നിയമവകുപ്പ് വിഷയത്തിൽ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ല. 2024 ജൂൺ 12നാണ് കുവൈത്തിലെ മംഗഫിലെ ആറ് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. മലയാളി പ്രവാസികൾ ഉൾപ്പെടെ 50 പേരാണ് ദുരന്തത്തിൽ മരിച്ചത്.

Previous articleവിവാഹ ആഘോഷത്തിനിടെ റോ‍ഡിൽ സ്റ്റണ്ട്; ഡ്രൈവർ അറസ്റ്റിൽ
Next articleദേശീയ ദിനാഘോഷം സുരക്ഷിതമാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ 8,000 സൈനികരും 900 പട്രോളിംഗും ഉൾപ്പെടുന്ന വമ്പൻ സുരക്ഷാ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here