കുവൈത്തിൽ പുതിയ കാൻസർ കൺട്രോൾ സെന്‍റര്‍ ഉടൻ തുറക്കുമെന്ന് ആരോഗ്യമന്ത്രി

0
15

കുവൈത്ത് സിറ്റി: പുതിയ കുവൈത്ത് കാൻസർ കൺട്രോൾ സെന്‍റര്‍ ഉടൻ തുറക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ക്യാൻസർ രോഗികൾക്കുള്ള രോഗനിർണ്ണയ, ചികിത്സാ സാങ്കേതിക വിദ്യകളുടെ മേഖലയിലെ ഏറ്റവും പുതിയ ശാസ്ത്ര-സാങ്കേതിക വികാസങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള മന്ത്രാലയത്തിന്‍റെ താത്പര്യം അദ്ദേഹം വ്യക്തമാക്കി. ഇമേജ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (IGRT), കമ്പ്യൂട്ട് ടോമോഗ്രഫി, മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്, പോസിട്രോൺ എമിഷൻ ടോമോഗ്രഫി തുടങ്ങിയ ഏറ്റവും പുതിയ ഡയഗ്നോസ്റ്റിക്, റേഡിയോ തെറാപ്പി ഉപകരണങ്ങളുമായി സജ്ജീകരിച്ചിരിക്കുന്ന പുതിയ കുവൈറ്റ് കാൻസർ കൺട്രോൾ സെൻ്റർ തുറക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Previous articleഅൽ റഖ മേഖലയിൽ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; നിരവധി നിയമലംഘകര്‍ അറസ്റ്റിൽ
Next articleമയക്കുമരുന്ന് റെയ്ഡുകൾക്കിടെ പിടിച്ചെടുത്തത് 77 തോക്കുകൾ

LEAVE A REPLY

Please enter your comment!
Please enter your name here