കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി കര്‍ശന സുരക്ഷാ, ട്രാഫിക് പരിശോധനകൾ തുടര്‍ന്ന് അധികൃതര്‍. ഒരാഴ്ചയ്ക്കിടെ 43,760 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 47 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. 48 നിയമലംഘകരെ മുൻകരുതലായി തടങ്കലിൽ വയ്ക്കാനും ട്രാഫിക് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. രേഖരകളില്ലാതെ മൂന്ന് പേരാണ് പിടിയിലായത്. ഫെബ്രുവരി 1 മുതൽ 7 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം വ്യാപിച്ച ട്രാഫിക് നിരീക്ഷണ ക്യാമറകളിലൂടെയും തീവ്രമായ ട്രാഫിക് ക്യാമ്പയിനുകളിലൂടെയുമാണ് നടപടി സ്വീകരിച്ചത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റും 3,089 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു. 1,676 ട്രാഫിക് അപകടങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായത്.




















