കെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം സംഘടിപ്പിച്ചു

0
19

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസപിടിഎ എംടിഎ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടുക്കൂടി ഫെബ്രുവരി 7 ന് വൈകീട്ട് 3.30മുതൽ 9.30 വരെ ഖുർതുബ ഇഹ്യാഹ് തൂറാസ് ഹാളിൽ സർഗ്ഗ വസന്തം സംഘടിപ്പിച്ചു.മദ്രസ്സ പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പൂർ,അധ്യക്ഷത വഹിച്ചു.കെകെഐസി കേന്ദ്ര വിദ്യാഭാസ സെക്രട്ടറി അബ്‍ദുല്‍ അസീസ് നരക്കോട് ഉദ്ഘാടനംചെയ്തു മദ്രസ പ്രധാന അദ്ധ്യാപകൻ ശമീർ മദനി കൊച്ചി ഉൽബോധനം നിർവഹിച്ചു.പ്രസംഗം, ഇസ്ലാമിക ഗാനം ,മാപ്പിളപ്പാട്ട് ,പവർ പോയിന്റ് പ്രസന്റെഷൻ ,വീഡിയൊ മേക്കിങ് കഥ പറയൽ ഖുര്‍ആന്‍ പാരായണം ആംഗ്യപ്പാട്ട്, രണ്ടു വേദികളിലായി സംഘടിപ്പിച്ചു മദ്രസ അദ്ധ്യാപകരായ യാസിർ അൻസാരി അസ്‌ലം ആലപ്പുഴ .ആമിർ ഉസ്താദ് ,നൗഫൽ സ്വലാഹി സനിയ്യ ടീച്ചർ സജീന ടീച്ചർ .സൈനബ ടീച്ചർ .അഫീന ടീച്ചർ സഫിയ്യ ടീച്ചർ എന്നിവർ നേതൃത്വംനൽകി.വിജയികളായവർക്ക് കെകെഐസി കേന്ദ്ര ഭാരവാഹികൾ പിടിഎ ഭാരവാഹികൾ മെഡലുകള്‍ നൽകി ആദരിച്ചു.മത്സരത്തിൽ വിജയികളായവരെ കുവൈറ്റിലെ അഞ്ചു ഇസ്ലാഹി മദ്രസകളിൽ നിന്ന് വിജയികളായവർക്ക് വേണ്ടി കേന്ദ്രതലത്തിൽ ഫെബ്രുവരി 21 ഖൈത്താനിൽ വെച്ചു നടക്കുന്ന സർഗ്ഗ വസന്തം പ്രോഗ്രാമിൽ പങ്കെടുപ്പിക്കും.പ്രോഗ്രാമിൽ അർദ്ധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് അവാർഡുകള്‍ നൽകി ആദരിച്ചു മദ്രസ അസിസറ്റന്റ പ്രധാന അദ്ധ്യാപകൻ യാസിർ അൻസാരി സ്വഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

Previous article“മർഹബ യാ ശഹ്റു റമദാൻ” കെ.കെ.എം.എ പ്രഭാഷണ വേദി ഒരുക്കുന്നു
Next articleതെറ്റായി യു-ടേൺ എടുത്താൽ പിഴയോടൊപ്പം വാഹനം പിടിച്ചെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here