തെറ്റായി യു-ടേൺ എടുത്താൽ പിഴയോടൊപ്പം വാഹനം പിടിച്ചെടുക്കും

0
42

കുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണം കർശനമാക്കുന്നതിൻ്റെയും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയായ അപകടകരമായ പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിൻ്റെയും ഭാഗമായി തെറ്റായി യു-ടേൺ എടുക്കുന്ന ഡ്രൈവർമാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങി. 60 ദിവസത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതും മറ്റ് നിയമ നടപടികളും ഇവർക്കെതിരെ ഉണ്ടാകും. റോഡുകളിലെ ക്യാമറകൾ അനധികൃതമായി യു-ടേൺ എടുക്കന്നത് നിരീക്ഷിക്കും. ഡ്രൈവർമാർ അവരുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയും വകുപ്പ് വിശദീകരിച്ചു. റോഡുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനും തെറ്റായ പെരുമാറ്റങ്ങൾ തടയുന്നതിനുമുള്ള ക്യാമ്പയിനുകളും തുടരും.

Previous articleകെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം സംഘടിപ്പിച്ചു
Next articleഅബ്ദലി പോർട്ട് വഴി 250,000 ഡോളർ കടത്താൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here